മറക്കുവാൻ ആവാത്ത സത്യം ...
- Muneer Rahman
- Mar 24, 2020
- 1 min read
Updated: Oct 12, 2022
നാൾ വഴികളിൽ നിന്റെ അധരങ്ങൾ എന്തിനെന്നെ മാടി വിളിച്ചു എന്ന് എനിക്ക് അറിയില്ല ...
നിന്റെ കണ്ണുകളിലെ ആ തിളക്കവും വശ്യതയും നിന്നിലേക്ക്റിയാതെ എന്നെ ഒരുപാടു ചേർത്ത് നിർത്തി ..
നിന്നെ കാണുമ്പോൾ എന്തെന്നി്ലാത്ത ഒരു സന്തോഷം എന്നിൽ നിറയാറുണ്ട്...
നീ അരികിൽ ഇല്ലാത്തപ്പോൾ നിന്നെ കുറിച്ചുള്ള ഓർമ്മകൾ ...അതെന്നിൽ
മറക്കുവാൻ ആവാത്ത ഒരു തരം വികാരം നിറക്കാറുണ്ട്..
നിന്നെ ഒന്ന് കാണുവാൻ ഒരു പാട് കൊതിക്കുന്നുണ്ട് എങ്കിലും.. നിന്റെ ശബ്ദം ഒന്ന് കേൾക്കാൻ ഒരു പാടു ആഗ്രഹമുണ്ടെങ്കിലും ...നിന്നിലെ നിശ്ശബ്ദ ഒന്നിനും എന്നെ അനുവിക്കുന്നില്ല...
എന്നിൽ തോന്നിയ ഈ വികാരത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല..
ഒന്ന് മാത്രം എനിക്കറിയാം ...ഇത് ഒരിക്കലും മറക്കാൻ ആവാത്ത സത്യം തന്നെയാണ്
..എന്താണ് നിന്റെ നിശബദതയുടെ കാരണം എന്ന് എനിക്ക് അറിയില്ല ..
.എനിക്ക് അറിയാം ഒരു പാട് കാരണങ്ങൾ ഉണ്ട്.. ഒരു പാട് ഒരു പാട്... എന്നാലും മറക്കുവാൻ കഴിയുന്നില്ല എനിക്ക് ...
എന്റെ വാക്കുകളിലും പ്രവർത്തിയിലും ഇനി നിശബദത യാണ് നല്ലത് എന്ന് എനിക്ക് തോന്നി ...എന്റെ എന്നെന്നേക്കും ഉള്ള നിശ്ശബ്ദത നിന്നോടുള്ള സ്നേഹം എന്റെ ഉള്ളിൽ എന്നും നിലനിർത്തും...
എം. ആര്‍.. റഹുമാൻ...
കുവൈറ്റ്

Comments