ഇനി ഇല്ല
- Muneer Rahman
- Oct 12, 2022
- 1 min read
നമ്മുടെ സ്വപ്നങ്ങൾക്കും സന്താപങ്ങൾക്കും എന്ത് വില ???
എന്റെ ജീവിതം സ്വപ്നങ്ങളാലും ഒരിക്കലും തീരാത്ത...
അസ്തമനമില്ലാത്ത പ്രതീക്ഷകളാലും അധിഷ്ടിതമാണ്
രാത്രിയിൽ ഞാൻ ഓരോ സ്വപ്‌നങ്ങൾ കാണും
കാണുന്ന സ്വപ്നങ്ങൾക്കു മഴവില്ലിലെ വർണങ്ങളെക്കാൾ പകിട്ടും അഴകുമാണ് ..
ലോകം കീഴടക്കിയ സന്തോഷത്താലും പ്രിയ സഖിയിൽ നിന്ന് ലഭിക്കുന്ന ചുടു ചുംബനത്തെക്കാളും സന്തോഷത്തോടെ ഞാൻ രാ സ്വപ്നത്തിൽ നിന്നു വിടവാങ്ങുമ്പോൾ ഒരായിരം ദുരിതങ്ങൾ നിറഞ്ഞ പകൽക്കിനാവുകളിലേക്ക് വീണ്ടും മുഖം കുത്തി വീഴണമെല്ലോ എന്ന ദുർസ്വപ്നം വീണ്ടും എന്നെ നിദ്രയിലേക്ക് കൂട്ടി കൊണ്ട് പോകുന്നു ...ഒന്ന് കൂടി ഉറങ്ങുവാൻ സാധിക്കാതെ മുന്പേകിയ സ്വപ്ന സുഖങ്ങൾ ഒരിക്കൽ കൂടി ലഭിക്കുവാനാകാതെ എന്റെ നിദ്രാ സ്വപ്നങ്ങളിൽ കടന്നു വരുന്നത് യക്ഷിയും മാടനും മറുതയുമൊക്കെയാണ്...
എന്റെ സ്വപ്നങ്ങൾ എനിക്ക് ജീവൻ നൽകുന്ന എന്റെ സഹയാത്രികരോട് പൊടിപ്പും തൊങ്ങലും ചേർത്ത് കാച്ചി കുറുക്കി വിവരിക്കാൻ ശ്രമിക്കും എന്തിനെന്നോ ??? ഒരു സ്വാന്തനത്തിനായി ..,ഒരു സൗമ്യമായ ചിരിയിൽ പൊതിഞ്ഞ ഒരു പിന്തുണക്കായി ..,ഒരു സമാശ്വാസ മേകുന്ന തലോടലിനായി
എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചു കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും ഒരു കരഘോഷം മുഴക്കി ...അവർ തരുന്ന മുറിവുകൾക് സ്വപ്നത്തിലെ ദുർമൂർത്തികളുടെ രൗർദ്ര മുഖത്തേക്കാൾ വേദനയാണ് സമ്മാനിക്കുന്നത് ...
പ്രതീക്ഷകൾക്കും ആഗ്രഹങ്ങക്കും സന്തോഷങ്ങൾക്കും നിറം മങ്ങുമ്പോൾ ...കുട്ടികളെ പോലെ ...ഒരു ചിരി മാത്രം വിതുമ്പുന്ന ചുണ്ടുകൾക്കിടയിലൂടെ പുറത്തേക്ക് തള്ളിയിട്ടിട്ട് ...ജീവിതത്തിന്റെ നിലക്കാത്ത പകൽ കിനാവുകളിലേക്ക്... ഇളിഭ്യനായി മുഖം താഴ്‌ത്തി...നിരാശ്രയനായ യജമാനനിലേക്ക് മനസിനെ അർപ്പിച്ചു...വിതുമ്പലുകൾ കടിച്ചമർത്തി ഒരു നല്ല സ്വപ്ന സാക്ഷാത്കാരത്തിനായി വീണ്ടും വീണ്ടും യാചിക്കുന്നു ....
മുനീർ റഹ്‌മാൻ....

Comments