ഇനിയുമായിട്ടില്ല.
- Muneer Rahman
- Jan 7, 2025
- 11 min read
ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു ഗന്ധം. ഇതൊരു പുതിയ പ്രതീക്ഷ നൽകുന്ന ഗന്ധമാണോ? അതോ വിഷാദത്തിനെ ശക്തമാക്കാൻ ഉതകുന്ന നെരിപ്പോടിൻ ഗന്ധമാണോ? ആ മണം വീണ്ടും എൻറെ ചിന്തകളെ അസ്വസ്ഥമാക്കാൻ തുടങ്ങി.
കാലയവനികയിൽ എവിടെയോ മറഞ്ഞ ഞാൻ ഇഷ്ടപ്പെട്ടിരുന്ന എൻറെ ആ ഭൂതകാല സ്മൃതികളിൽ ഈ മണം ഉണ്ടായിരുന്നു എന്ന തോന്നൽ എൻറെ ചിന്തകളെ കടിഞ്ഞാണഴിച്ച കറുത്ത നിറമുള്ള കുതിര പോലെ പായിച്ചു
ചിരിച്ചു നടന്ന കുറച്ചു കാലം മാത്രം ആവോളം പ്രതീക്ഷകൾ ജീവിതത്തിലേറ്റി അതിന് വെള്ളവും വളവും നൽകി ഓരോ കാലടികളും ശ്രദ്ധയോടെ നടന്നിരുന്ന ആ കാലം.
ഇന്ന് അന്യമാകുന്ന സന്തോഷത്തിന്റെ തിരികളെ ഒന്ന് ആളിക്കത്തിക്കുവാൻ കഴിയുന്ന ഗന്ധം എന്താണെന്ന് എന്റെ ചിന്താമണ്ഡലങ്ങൾ തിരഞ്ഞു കൊണ്ടേയിരിക്കുന്നു.
ചിന്താധമനികൾ ത്രസിക്കുവാൻ തുടങ്ങി. കാരണം കടിഞ്ഞാൺ അഴിഞ്ഞ കറുത്ത കുതിര എവിടെയോ ഒന്നു നിന്നു ആ ഗന്ധം എവിടെ നിന്നാണെന്ന് മനസ്സിലാക്കിയിട്ടാണോ കുതിരയുടെ നിൽപ്പ് അതോ പാച്ചിലിന്റെ ആയാസത്തിൽ ഒരു തുള്ളി നീരിന്റെ ഉറവിടം ദർശിച്ച് ദാഹം അകറ്റി വീണ്ടും പായാനാണോ?
പൊടുന്നനെ നിന്ന കുതിരയുടെ നിറത്തിൽ എന്തോ വ്യത്യാസം വന്നതുപോലെ എനിക്ക് തോന്നി. ഒരു തൂവെള്ള നിറം വന്നതുപോലെ ഒരു തോന്നൽ. എൻറെ ചിന്തകളും പ്രതീക്ഷകളും അത്രമേൽ ഇരുളടഞ്ഞ് പോയതുകൊണ്ടാണോ കുതിരയ്ക്ക് കറുത്ത നിറമായി തോന്നിയത്. എന്തായിരുന്നാലും നിന്ന് കുതിര ഒട്ടുമമാന്തിക്കാതെ വീണ്ടും ഓടിത്തുടങ്ങിയിരുന്നു. കാഴ്ചമങ്ങുന്നത് വരെ വിദൂരതയിലേക്ക് '
കയ്യിലേന്തിയ ഈ കടിഞ്ഞാണിനാൽ ഇനി അശ്വമേധം നടത്താൻ ആകില്ലെന്ന തോന്നലിൽ ആ കടിഞ്ഞാൺ ആവുന്നത്ര വിദൂരതയിലേക്ക് എറിഞ്ഞു കളഞ്ഞാലോ എന്ന് തോന്നി. എന്നാൽ ആ ഗന്ധം അത് ഒരു പുതു പ്രതീക്ഷയാണെന്ന ചിന്തയാൽ കടിഞ്ഞാൺ വെറുതെ എൻറെ കഴുത്തിലേക്ക് ഇട്ടു നോക്കി. അത് ഒന്നു വലിച്ചു നോക്കിയപ്പോൾ വല്ലാതെ വേദനിച്ചു. ജീവിതാനുഭവങ്ങളുടെ വേദനയ്ക്ക് ഇതിനേക്കാൾ ആഴമുണ്ടെന്ന തിരിച്ചറിവിൽ ആ വേദന ഞാൻ കണ്ടില്ലെന്ന് നടിച്ചു. അതുമാത്രമല്ല എന്നിലേക്ക് എത്തിയ ആ ഗന്ധം അത് വേദനകളെ കുറച്ചെങ്കിലും ശമിപ്പിക്കും എന്ന ചിന്തയാൽ വീണ്ടും മണ്ണിൽ പൂഴ്ന്നു പോയ കാലുകളെ തെല്ല് ശക്തിയാൽ മുന്നോട്ട് പായിച്ചു.
പേശികൾ വലിഞ്ഞു മുറുകുന്ന വേദന തോന്നിയെങ്കിലും വേദനസംഹാരിയായി ആ ഗന്ധം ഉണ്ടല്ലോ എന്ന പ്രതീക്ഷയിൽ കാലുകൾ വേച്ച് വേച്ച് മുന്നോട്ടുവെച്ചു. എടുത്തുവെച്ചത് പുതുപ്രതീക്ഷയുടെ ഇതിഹാസങ്ങൾ രചിക്കാനുള്ള നാളെയുടെ ലക്ഷ്യത്തിലേക്കുള്ള ഒരു പുത്തൻ പാതയിലേക്കാണ് എന്ന് വീണ്ടും തോന്നുന്നു.
ഇടറിയ കാൽവയ്പുകൾ ഇനി തുടരാനാവില്ലേ? ജീവിതത്തിൽ എന്തൊക്കെയോ എന്നെ വലിഞ്ഞു മുറുക്കുന്നു. മരുഭൂമിയിലെ വരണ്ട കാറ്റിലും മണ്ണിൻറെ മണത്തിലും ഒരു പുതു പ്രതീക്ഷ തേടി ഇറങ്ങിയ ഞാൻ ഇന്ന് നന്നേ ബുദ്ധിമുട്ടുന്നു.ധനമെന്ന മഹാസാഗരത്തിന്റെ മറുകര കാണാൻ ആവാത്ത ആഴച്ചൊഴിയിൽ അകപ്പെട്ട് കലങ്ങിമറിയുന്നു.
എൻറെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും അഭിലാഷ പൂർണ്ണതയിൽ എത്തണമെങ്കിൽ ധനം കൂടിയേ മതിയാകൂ.എന്താണ് ഇനി ചെയ്യേണ്ടത് കഷ്ടതകൾ ഏറെ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടുകൾ ആകുന്നു.ഓരോ മാസങ്ങളും വർഷങ്ങളും കുതിച്ചുപായുന്നു.കാലമാകുന്ന തോണിയിൽ കരിനീലിച്ച ഗാഢതയുള്ള ജലത്താൽ ഇടതൂർണ്ണ ഈ സാഗരത്തിൽ വേദനകളും യാതനകളും സഹനതകളും ജീവിതത്തിൽ നിന്ന് ഒരുപാട് ഒരുപാട് നേടി അനുഭവങ്ങളും കൊണ്ട് തീർത്ത ശക്തമായ തുഴയുമായി ഞാൻ മുന്നോട്ടു തുഴഞ്ഞു.
ഈ തുഴയുടെ താളത്തിന് എന്ത് ഗാനമാണ് എൻറെ ചുണ്ടിൽ നിന്നും ഉതിരേണ്ടത്. വേദനകൾ കൊണ്ട് പുളയുന്ന ഹൃദയത്തിൽ നിന്നും വലിയ വിഷമ ഭാരത്താൽ വിറക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്നും "തളരാതെ തളരാതെ മുന്നോട്ടു പാായൂ " എന്ന ഒരു നേർത്ത നാദം മാത്രം വരുന്നു. തുഴയുക തന്നെ വീണ്ടും മുന്നിലേക്ക് '
ആഗ്രഹിച്ച ജീവിതത്തിൽ എത്തണമെങ്കിൽ ഉറക്കെ ഉറക്കെ തളരാതെ തുഴയണം. മുന്നിൽ ദൃശ്യമാകുന്ന വെളിച്ചം തുഴയുന്തോറും വീണ്ടും അകലുകയാണോ? ആ വെളിച്ചത്തിന് അടുത്തേക്ക് എനിക്ക് എത്തിച്ചേരേണ്ടേ? ഒരു കൈ സഹായത്തിന് നിന്നിലേക്ക് ഒരു ഹസ്തം പോലും നീളുകയില്ല എന്ന് നിനക്കറിയാം ഇനിയും തുഴഞ്ഞെ മതിയാകൂ പറ്റുന്നതുപോലെ ശ്രമിക്കുന്നുണ്ട് ഇനി എന്താണ് ചെയ്യേണ്ടത് ?അറിയില്ല എന്തൊക്കെയോ താളപ്പഴകൾ ഉണ്ടല്ലോ?
എന്താണ് ആ താളപ്പഴകൾ എന്ന് കണ്ടുപിടിക്കാനും ആകുന്നില്ല. എല്ലാ സാഹചര്യങ്ങളിലും തളരാതെ പിടിച്ചുനിൽക്കുവാൻ കഴിയുന്ന ഒരു മനസ്സാണ് ഉള്ളത് എന്ന വിശ്വാസത്തിൽ മുന്നോട്ടുപോകുന്നു. ഇടയ്ക്ക് എവിടെയോ വീണ്ടും വീണ്ടും മനസ്സിൽ തോന്നുന്നു ആ പഴയ ജീവിതത്തിലേക്ക് ഒന്ന് തിരികെ പോകാൻ ആയെങ്കിൽ
എന്താണ് ഒന്നും ശരിയാവാത്തത്? ഇങ്ങനെയൊക്കെയാണോ ജീവിതം.? ആഗ്രഹിച്ചത് പോലെ ഒന്നും നടക്കില്ലേ? എന്താണ് ചെയ്യുക ഒരു നല്ല ജീവിതം ഉണ്ടാകുമോ? ഇന്ന് അനുഭവിക്കുന്ന ഈ പ്രശ്നങ്ങളിൽ നിന്നൊക്കെ ഒരു വിടുതൽ ഉണ്ടായി മനസമാധാനത്തോടുള്ള ആഗ്രഹിക്കുന്ന ഒരു സ്വസ്ഥമായി ഇരിപ്പിടം അതുണ്ടാകുമോ?ഒരു ദീർഘനിശ്വാസത്തോടെ ചുണ്ടിൽ പുഞ്ചിരിയും യുക്തി നിറഞ്ഞ ചിന്തകളും കാലത്തിനും സമൂഹത്തിനും ഫലപ്രദമായ ചിന്തകളും വാക്കുകളും ഉള്ള ഒരു ഞാൻ ഇനി ഉണ്ടാകുമോ അതോ ഇനി ഉണ്ടാകില്ലേ?
ചുറ്റുമുള്ളതല്ലാത്തിൽ നിന്നും വിഫലതയും നിഷേധത്മകതയും മാത്രമേ ലഭിക്കുന്നുള്ളോ എന്നൊരു തോന്നൽ.എല്ലാമെല്ലാം ഒരു നെഗറ്റിവിറ്റി പോലെ .
എങ്ങനെയൊക്കെ പരിശ്രമിച്ചു നോക്കിയിട്ടും ഒന്നും എങ്ങും എത്താത്തത് പോലെ ഒരു തോന്നൽ.തനിക്ക് മാത്രമായി എന്നും തുണയായും തണലായും കാണുമെന്ന് വിശ്വസിച്ചവർ എല്ലാം അകന്നു പോകുന്നതുപോലെ. എല്ലാവർക്കും തന്നോടുള്ള സ്നേഹം അവരവരുടെ കാര്യസാദ്ധ്യത്തിന് മാത്രമായിരുന്നു എന്നൊരു തോന്നൽ.സ്വന്തമായവരുടെ എല്ലാ കൊള്ളരുതായ്മകളും കണ്ടില്ലെന്ന് നടിച്ച് അവർ പറയുന്ന എല്ലാ കാര്യങ്ങളും അത് തിന്മയായാൽ കൂടി അതിനെ കണ്ടില്ലെന്ന് നടിച്ച് ചിരിച്ചു നിന്നാൽ എന്നും എല്ലാവരും കൂടെയുണ്ടാകും.
ഞാനെൻറെ സന്തോഷം എന്ന് നിനച്ചിരുന്ന രക്തബന്ധത്തിൽ പോലും നിഷേധാത്മകത.കാലം അത് പലതും മനസ്സിലാക്കി തരും എന്ന് പറയുന്നതിൽ സത്യം മാത്രമേയുള്ളൂ.ഒരു ഒരു ചെറു ചോദ്യം പോലും കാലത്തിനെതിരെ ഉയർത്താനാവാത്ത മിഥ്യയില്ലാത്ത സത്യം.
എന്നിലെ ഓജസും തേജസും എല്ലാം നഷ്ടപ്പെട്ടു പോയിരിക്കുന്നു.എന്നാൽ എനിക്കറിയാം അത് തിരികെ എത്തണമെങ്കിൽ ഞാനെന്ന ആളുടെ ലക്ഷ്യസാഫല്യം ഉണ്ടായ മതിയാകു. ലക്ഷ്യ സാഫല്യത്തിലേക്കുള്ള തിരിച്ചറിയിലുകളാണ് ഇതൊക്കെ .
എൻറെ കുറെയേറെ സുഹൃത്തുക്കളും വാമഭാഗവും പറയും എന്നും ഒരുപോലെ ഇരിക്കില്ല ഒരു കുഴിക്ക് ഒരു കുന്നും ഒരു കുന്നിന് ഒരു കുഴിയും ഉണ്ടാകുമെന്ന്.പക്ഷേ എന്നിലെ കുന്നിലേക്ക് ഇനിയെത്ര ദൂരം ഉണ്ടെന്നറിയില്ല കുഴിയിലേക്കും.
എല്ലാവരും ആഗ്രഹിക്കുന്നത് ആ പഴയ എന്നെയാണ് എനിക്കറിയാം സുഹൃത്തുക്കളും കുടുംബവും എല്ലാം . പക്ഷേ എൻറെ ജീവിത ഭാരം ആണ് എൻറെ പ്രശ്നം എന്ന് ആർക്കും മനസ്സിലാകുന്നില്ല. പണ്ടത്തെപ്പോലെ എന്നെ പ്രതീക്ഷിച്ചു പലരും കൂട്ടുകൂടാൻ എത്തും പക്ഷേ ഇത് പഴയ നീയല്ല എന്ന് പറഞ്ഞ് പലരും തിരികെ പോകാൻ ഒരുങ്ങും.അപ്പോൾ ഞാൻ ചെറുതായി ആ പഴയ ഞാനായി ഒന്ന് അഭിനയിക്കും.അപ്പോൾ പലർക്കും സന്തോഷമാകും. എന്നാൽ അവർ അറിയുന്നില്ല പഴയ ഞാൻ മരിച്ചിട്ടില്ല.
കാലം എനിക്കേകിയ പ്രാരാബ്ധമാകുന്ന തരിച്ചുനിലത്തിൽ ആഞ്ഞു വെട്ടി വെട്ടി തളർന്ന എനിക്ക് പഴയ കാലത്തിലേക്ക് ഒന്ന് എത്തി നോക്കാനേ കഴിയുന്നുള്ളൂ എന്ന് ആ പഴയ എന്നെ തേടിയെത്തിയ വരും ഇന്ന് കാണുന്നവരും മനസ്സിലാക്കുന്നില്ല. പലതും പലതും നഷ്ടപ്പെടുന്നുണ്ട് ഇപ്പോൾ എന്നെനിക്കറിയാം.പക്ഷേ ഞാൻ എന്റെ ലക്ഷ്യത്തിലെത്തിയാൽ ഇതെല്ലാം തിരികെ വരും.വളരെ പ്രകാശപൂരിതമായി അതെനിക്കറിയാം.പലരും പറയും ഞാൻ ആ പഴയ ഞാനല്ല എന്ന്.
അങ്ങനെയെ എല്ലാവരും പറയണം എന്നാലേ പഴയ ഞാനായി ഞാൻ തിരികെ എത്തുമ്പോൾ എന്നെ അവർക്കും അവർക്കെന്നെയും മനസ്സിലാവുള്ളൂ. എന്നുവെച്ചാൽ ആർക്കൊക്കെ എന്നെ മനസ്സിലാക്കാനും കൂടെ നിൽക്കാനും കഴിഞ്ഞു എന്ന് മനസ്സിലാകുള്ളൂ. "കർമ്മ അത് സത്യമാണ് " എല്ലാം തിരികെ ഒന്നുകൂടി നിന്നെ ഒന്ന് എത്തി നോക്കും അന്ന് മനസ്സിലാകും എല്ലാം.
ജീവിച്ചു തുടങ്ങിയില്ലേ ഇനി തളരാതെ ആഗ്രഹിച്ച ജീവിതത്തെ എത്തിപ്പിടിക്കാൻ ശ്രമിച്ചേ പറ്റൂ.വിശ്രമമില്ലാത്ത പല വേളകളും ദിവസങ്ങളും ഉണ്ടാകും അതിനെ ശിരസ്സാവഹിച്ച് ഒരു പുഞ്ചിരി മാത്രം തുകി മുമ്പിലേക്ക് പോകണം.എല്ലാ വഴികളും നോക്കണം പിന്നിട്ട വഴികളിൽ ഒന്നുകൂടി നടക്കണം . അമാന്തിച്ചുനിൽക്കാതെ കഴിവുകളെയെല്ലാം വിനിയോഗിച്ച് കച്ചമുറുക്കി മെയ് മുറുക്കി കാലാൾപടകൾക്കിടയിലൂടെ രണഭേരിമുഴക്കി രഥം പായിക്കണം.
നിനക്കും വരും ഒരു നല്ല കാലം. ആ കാലം അതിവിദൂരതയിൽ അല്ല. എല്ലാവരോടും സ്നേഹം മാത്രം നൽകുക. പ്രത്യേകിച്ച് . സ്നേഹിക്കുന്നവരോട് .ചേർത്തുനിർത്തുന്നവരോട് തളർന്നു പോകുമ്പോൾ ഒരു വാക്ക് കൊണ്ടെങ്കിലും പിന്തുണയ്ക്കുന്ന വരോട്.വീണ്ടും വീണ്ടും ചിന്തിക്കാതെ ഇല്ല പറ്റില്ല എന്ന് ഉറക്കെ പറയാൻ പഠിക്കണം അത് പറയേണ്ടവരോട്. എടുത്തുവെച്ച ഭാരത്തിൽ നിന്ന് വിടുതൽ നേടാനായി വഴികൾ ആലോചിക്കണം.കൂട്ടിക്കുറയ്ക്കലുകളും ഹരണവും നോക്കി അംശവും ചെയ്തവും കുറിച്ചുവെക്കണം.വലിയ അക്കങ്ങളിൽ ഹരിച്ചുകൊണ്ട് കൂട്ടിക്കിഴിച്ചുകൊണ്ട് പൂജ്യമല്ലാത്ത ശിഷ്ടത്തിൽ എത്താൻ ശ്രമിക്കണം.
പ്രതീക്ഷയുടെ ഒരു തിരി നിനക്കായ് എവിടെയോ എരിയുന്നുണ്ട്.അണഞ്ഞു പോകാതെ ആ തിരിക്ക് ശക്തി എണ്ണ പകർന്നു നൽകണം നീ. നിനക്കായുള്ള ആ തിരി ചെറുതാണെങ്കിലും ഒരു പുതുവെളിച്ചത്തിന്റെ ഉന്മേഷം ഏകണമതിന്. കൊടുങ്കാറ്റും മണൽ കാറ്റും വീശി അടിച്ചാലും നിൻറെ കൈകൾ കൊണ്ട് അതിനെ കവചമേന്തി ഇരുട്ടുകളുടെ കോട്ടകട്ടളങ്ങളിലേക്ക് നന്മയുടെ തിരുനാളവും പ്രതീക്ഷയുടെ പൊതുവെ വെളിച്ചവും ഏകണം.
ഇനി നിനക്ക് നിൽക്കാൻ സമയമില്ല . അകന്നുപോയ കുതിരയെ കടിഞ്ഞാൺ ഇടണം. നിനക്ക് മനസ്സിലായില്ലേ നിന്നിലെത്തിയ ആ ഗന്ധം നിൻറെ ജീവിത തുടക്കത്തിൽ നീ വിജയങ്ങൾ കൈവരിച്ചപ്പോൾ നിന്നിലേക്ക് വീശിയടിച്ച വിജയത്തിന് പ്രതീകമാണ്. എല്ലാ വിജയങ്ങളിലും നിനക്ക് ആഗന്ധം നുകരാൻ കഴിയും. ഇന്നലെയും ഇന്നും നാളെയും.ഒന്നും അകലെയല്ല ഒന്നുകൂടി ചിന്തകളെ തിരികെ വിളിച്ച് വഴികൾ ഒന്ന് ചെറുതായി മാറ്റി ആ നേർവരയിലേക്ക് എത്തിച്ചേരൂ.നിൻറെ വിജയം അത് ഒരു കാലത്തിന്റെയും ഒരു സമൂഹത്തിന്റെയും വിജയമാണ് കൂടാതെ ഒരു കൂട്ടം ആളുകളുടെ വിജയമാണ് നിന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന നിൻറെ വിജയത്തിനായി കാത്തിരിക്കുന്ന നിൻറെ വിജയത്തിലെ സന്തോഷത്തിൽ തിമിർക്കുന്ന നിൻറെ മുഖത്തിൽ വിരിയുന്ന ആ ചെറു പുഞ്ചിരിക്കായി കാത്തിരിക്കുന്ന നിൻറെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു കൂട്ടരുടെയും കൂടി വിജയമാണ് സന്തോഷമാണ്.
ചിലപ്പോൾ കുറച്ചു സമയം കൂടി എടുത്തേക്കാം പക്ഷേ തളരാതെ പിടിച്ചു നിൽക്കൂ. നിൻറെ വിജയം അതുറപ്പായി മകലെ അല്ല എല്ലാത്തിനും ഒരു ശുഭാവസ്ഥ ഉടൻ കൈവരും ഉടൻ കൈവരും ഇപ്പോൾ നിന്നിലേക്ക് കടന്നുവന്ന ഈ ഗന്ധം അത് നിന്നിൽ തന്നെ നിലനിർത്താൻ പ്രതീക്ഷയുടെ നാമ്പുകൾക്ക് വെള്ളവും വളവുമേകൂ .നിൻറെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും വെള്ളവും വളവും മാത്രമേ ആഗന്ധം നിന്നിൽ നിലനിർത്തുകയുള്ളൂ എന്ന ചിന്തയാൽ..
മുനീർ റഹ്മാൻഇനിയുമായിട്ടില്ല.
ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു ഗന്ധം. ഇതൊരു പുതിയ പ്രതീക്ഷ നൽകുന്ന ഗന്ധമാണോ? അതോ വിഷാദത്തിനെ ശക്തമാക്കാൻ ഉതകുന്ന ഞെരിപോളിൻ ഗന്ധമാണോ? ആ മണം വീണ്ടും എൻറെ ചിന്തകളെ അസ്വസ്ഥമാക്കാൻ തുടങ്ങി.
കാലയവനികയിൽ എവിടെയോ മറഞ്ഞ ഞാൻ ഇഷ്ടപ്പെട്ടിരുന്ന എൻറെ ആ ഭൂതകാല സ്മൃതികളിൽ ഈ മണം ഉണ്ടായിരുന്നു എന്ന് തോന്നൽ എൻറെ ചിന്തകളെ കടിഞ്ഞാണഴിച്ച കറുത്ത നിറമുള്ള കുതിര പോലെ പായിച്ചു
ചിരിച്ചു നടന്ന കുറച്ചു കാലം മാത്രം ആവോളം പ്രതീക്ഷകൾ ജീവിതത്തിലേറ്റി അതിന് വെള്ളവും വളവും നൽകി ഓരോ കാലടികളും ശ്രദ്ധയോടെ നടന്നിരുന്ന ആ കാലം.
ഇന്ന് അന്യമാകുന്ന സന്തോഷത്തിന്റെ തിരികളെ ഒന്ന് ആളിക്കത്തിക്കുവാൻ കഴിയുന്ന ഗന്ധം എന്താണെന്ന് എന്റെ ചിന്താമണ്ഡലങ്ങൾ തിരഞ്ഞു കൊണ്ടേയിരിക്കുന്നു.
ചിന്താധമനികൾ ത്രസിക്കുവാൻ തുടങ്ങി. കാരണം കടിഞ്ഞാൺ അഴിഞ്ഞ കറുത്ത കുതിര എവിടെയോ ഒന്നു നിന്നു ആ ഗന്ധം എവിടെ നിന്നാണെന്ന് മനസ്സിലാക്കിയിട്ടാണോ കുതിരയുടെ നിൽപ്പ് അതോ പാച്ചിലിന്റെ ആയാസത്തിൽ ഒരു തുള്ളി നീരിന്റെ ഉറവിടം ദർശിച്ച് ദാഹം അകറ്റി വീണ്ടും പായാനാണോ?
പൊടുന്നനെ നിന്ന കുതിരയുടെ നിറത്തിൽ എന്തോ വ്യത്യാസം വന്നതുപോലെ എനിക്ക് തോന്നി. ഒരു തൂവെള്ള നിറം വന്നതുപോലെ ഒരു തോന്നൽ. എൻറെ ചിന്തകളും പ്രതീക്ഷകളും അത്രമേൽ ഇരുളടഞ്ഞ് പോയതുകൊണ്ടാണോ കുതിരയ്ക്ക് കറുത്ത നിറമായി തോന്നിയത്. എന്തായിരുന്നാലും നിന്ന് കുതിര ഒട്ടുമ മാന്തിക്കാതെ വീണ്ടും ഓടിത്തുടങ്ങിയിരുന്നു. കാഴ്ചമങ്ങുന്നത് വരെ വിദൂരതയിലേക്ക് '
കയ്യിലേന്തിയ ഈ കടിഞ്ഞാണിനാൽ ഇനി അശ്വമേധം നടത്താൻ ആകില്ലെന്ന തോന്നലിൽ ആ കടിഞ്ഞാൺ ആവുന്നത്ര വിദൂരതയിലേക്ക് എറിഞ്ഞു കളഞ്ഞാലോ എന്ന് തോന്നി. എന്നാൽ ആ ഗന്ധം അത് ഒരു പുതു പ്രതീക്ഷയാണെന്ന ചിന്തയാൽ കടിഞ്ഞാൺ വെറുതെ എൻറെ കഴുത്തിലേക്ക് ഇട്ടു നോക്കി. അത് ഒന്നു വലിച്ചു നോക്കിയപ്പോൾ വല്ലാതെ വേദനിച്ചു. ജീവിതാനുഭവങ്ങളുടെ വേദനയ്ക്ക് ഇതിനേക്കാൾ ആഴമുണ്ടെന്ന തിരിച്ചറിവിൽ ആ വേദന ഞാൻ കണ്ടില്ലെന്ന് നടിച്ചു. അതുമാത്രമല്ല എന്നിലേക്ക് എത്തിയ ആ ഗന്ധം അത് വേദനകളെ കുറച്ചെങ്കിലും ശമിപ്പിക്കും എന്ന ചിന്തയാൽ വീണ്ടും മണ്ണിൽ പൂഴ്ന്നു പോയ കാലുകളെ തെല്ല് ശക്തിയാൽ മുന്നോട്ട് പായിച്ചു.
പേശികൾ വലിഞ്ഞു മുറുകുന്ന വേദന തോന്നിയെങ്കിലും വേദനസംഹാരിയായി ആ ഗന്ധം ഉണ്ടല്ലോ എന്ന പ്രതീക്ഷയിൽ കാലുകൾ വെച്ച് വേച്ച് മുന്നോട്ടുവെച്ചു. എടുത്തുവെച്ചത് പുതുപ്രതീക്ഷയുടെ ഇതിഹാസങ്ങൾ രചിക്കാനുള്ള നാളെയുടെ ലക്ഷ്യത്തിലേക്കുള്ള ഒരു പുത്തൻ പാതയിലേക്കാണ് എന്ന് വീണ്ടും തോന്നുന്നു.
ഇടറിയ കാൽവയ്പുകൾ ഇനി തുടരാനാവില്ലേ? ജീവിതത്തിൽ എന്തൊക്കെയോ എന്നെ വലിഞ്ഞു മുറുക്കുന്നു. മരുഭൂമിയിലെ വരണ്ട കാറ്റിലും മണ്ണിൻറെ മണത്തിലും ഒരു പുതു പ്രതീക്ഷ തേടി ഇറങ്ങിയ ഞാൻ ഇന്ന് നന്നേ ബുദ്ധിമുട്ടുന്നു.ധനമെന്ന മഹാസാഗരത്തിന്റെ മറുകര കാണാൻ ആവാത്ത ആഴച്ചൊഴിയിൽ അകപ്പെട്ട് കലങ്ങിമറിയുന്നു.
എൻറെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും അഭിലാഷ പൂർണ്ണതയിൽ എത്തണമെങ്കിൽ ധനം കൂടിയേ മതിയാകൂ.എന്താണ് ഇനി ചെയ്യേണ്ടത് കഷ്ടതകൾ ഏറെ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടുകൾ ആകുന്നു.ഓരോ മാസങ്ങളും വർഷങ്ങളും കുതിച്ചുപായുന്നു.കാലമാകുന്ന തോണിയിൽ കരിനീലിച്ച ഗാഢതയുള്ള ജലത്താൽ ഇടതൂർണ്ണ ഈ സാഗരത്തിൽ വേദനകളും യാതനകളും സഹനതകളും ജീവിതത്തിൽ നിന്ന് ഒരുപാട് ഒരുപാട് നേടി അനുഭവങ്ങളും കൊണ്ട് തീർത്ത ശക്തമായ തുഴയുമായി ഞാൻ മുന്നോട്ടു തുഴഞ്ഞു.
ഈ തുഴയുടെ താളത്തിന് എന്ത് ഗാനമാണ് എൻറെ ചുണ്ടിൽ നിന്നും ഉതിരേണ്ടത്. വേദനകൾ കൊണ്ട് പുളയുന്ന ഹൃദയത്തിൽ നിന്നും വലിയ വിഷമ ഭാരത്താൽ വിറക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്നും "തളരാതെ തളരാതെ മുന്നോട്ടു പാായൂ " എന്ന ഒരു നേർത്ത നാദം മാത്രം വരുന്നു. തുഴയുക തന്നെ വീണ്ടും മുന്നിലേക്ക് '
ആഗ്രഹിച്ച ജീവിതത്തിൽ എത്തണമെങ്കിൽ ഉറക്കെ ഉറക്കെ തളരാതെ തുഴയണം. മുന്നിൽ ദൃശ്യമാകുന്ന വെളിച്ചം തുഴയുന്തോറും വീണ്ടും അകലുകയാണോ? ആ വെളിച്ചത്തിന് അടുത്തേക്ക് എനിക്ക് എത്തിച്ചേരേണ്ടേ? ഒരു കൈ സഹായത്തിന് നിന്നിലേക്ക് ഒരു ഹസ്തം പോലും നീളുകയില്ല എന്ന് നിനക്കറിയാം ഇനിയും തുഴഞ്ഞെ മതിയാകൂ പറ്റുന്നതുപോലെ ശ്രമിക്കുന്നുണ്ട് ഇനി എന്താണ് ചെയ്യേണ്ടത് ?അറിയില്ല എന്തൊക്കെയോ താളപ്പഴകൾ ഉണ്ടല്ലോ?
എന്താണ് ആ താളപ്പഴകൾ എന്ന് കണ്ടുപിടിക്കാനും ആകുന്നില്ല. എല്ലാ സാഹചര്യങ്ങളിലും തളരാതെ പിടിച്ചുനിൽക്കുവാൻ കഴിയുന്ന ഒരു മനസ്സാണ് ഉള്ളത് എന്ന വിശ്വാസത്തിൽ മുന്നോട്ടുപോകുന്നു. ഇടയ്ക്ക് എവിടെയോ വീണ്ടും വീണ്ടും മനസ്സിൽ തോന്നുന്നു ആ പഴയ ജീവിതത്തിലേക്ക് ഒന്ന് തിരികെ പോകാൻ ആയെങ്കിൽ '

ഇനി നിനക്ക് നിൽക്കാൻ സമയമില്ല . അകന്നുപോയ കുതിരയെ കടിഞ്ഞാൺ ഇടണം. നിനക്ക് മനസ്സിലായില്ലേ നിന്നിലെത്തിയ ആ ഗന്ധം നിൻറെ ജീവിത തുടക്കത്തിൽ നീ വിജയങ്ങൾ കൈവരിച്ചപ്പോൾ നിന്നിലേക്ക് വീശിയടിച്ച വിജയത്തിന് പ്രതീകമാണ്. എല്ലാ വിജയങ്ങളിലും നിനക്ക് ആഗന്ധം നുകരാൻ കഴിയും. ഇന്നലെയും ഇന്നും നാളെയും.ഒന്നും അകലെയല്ല ഒന്നുകൂടി ചിന്തകളെ തിരികെ

മുനീർ റഹ്മാൻ

Comments