top of page

പ്രവാസിതം

  • Writer: Muneer Rahman
    Muneer Rahman
  • Jan 7, 2025
  • 1 min read

കവിത: പ്രവാസിതം

മുനീർ റഹ്മാൻ


ഈ തീരം ഇനിയുമണയുമോ?

ഇക്കാലം ഇനിയും മടങ്ങുമോ?

കാലമേ നീ എന്നെ ഏൽപ്പിച്ച പ്രാരാബ്ധ വലയിൽ നിന്നെന്നെ അകറ്റുമോ.

എന്നിലെ മോഹമാം ഇത്തീര ഭൂവിൽ ഇനിയെൻ കാലച്ച കേൾക്കുമോ.

ഈ ഹരിത ഭൂവിൻ്റെ ഗന്ധം നുകരുവാൻ ഈ ശീത കാറ്റിന്റെ ലാളനയേൽക്കുവാൻ.

ഇനിയുമുണ്ടോ എനിക്കേറെ നേരം

തീർന്നു പോവാത്തൊരി അൽപനേരം.


(ഈ തീരം ഇനിയുമണയുമോ )


മറുതീരം എന്നെ മാടി വിളിക്കുന്നു പോകണ മാമണൽ കാട്ടിലേ ക്കിന്നുമിനി.

പ്രാരാബ്ധമേറി തളർന്നൊരൻ തോളിലേക്കിനിയുമാ ഭാരമേറ്റുവാൻ.

ഏറിയ ഭാരം അതിനാധിക്യമോർക്കയാൽ എന്നുടെ മേനി തളരുന്നു.

ആമണൽ കാറ്റിലെ ചൂടിനെക്കാളേറെ എൻ മനം ചുട്ടുപൊള്ളുന്നു.

തീരമേ നിന്നോട് യാത്ര പറയുന്നു പോകണം ആ മരുഭൂവിലേക്കായ്.


(ഈ തീരം ഇനിയുമണയുമോ )


മിഴിനീർ തുടച്ചു കൊണ്ടൽപനേരം കണ്ടോട്ടെ തീരമേ നിന്നെയീ ഞാൻ.

അന്യയാകുന്നോരീ നിൻ്റെയെ കൈകളാൽ ചേർത്തുപിടിക്കുമോ ശിഷ്ടനേരം.

നിൻ മടിത്തട്ടിൽ ഇനി വീണു മയങ്ങുവാൻ ഇല്ലയീ ക്ഷണനേരമൊട്ടുമല്പം.

ചേർത്തുപിടിച്ചു നീ യാത്രയാക്കൂ എന്നെ വീണ്ടും വരണമെ ന്നോതിക്കൊണ്ട്.

ആ വാക്കു മാത്രമാണ് എന്നിലെ ഊർജമായി നീണ്ടുനിൽക്കു പ്രാണവായു പോലെ.


(ഈ തീരം ഇനിയു മണയുമോ )


പൊയ്ക്കോട്ടെ തീരമേ നിന്നെ മറന്നുകൊണ്ടാക്കടൽ താണ്ടി പറന്നു കൊണ്ട്.

ആകാശപാതകൾ താണ്ടി പറക്കണം ആമറുതീരമണഞ്ഞീടുവാൻ.

ഒന്നു തിരിഞ്ഞൊട്ടു നോക്കിയാൽ ആവില്ല നിന്നെ മറന്നു പറന്നീടുവാൻ.

ക്ഷിപ്രം ചലിക്കണം വിട നൽകു നീ യെനിക്കൊട്ടു മമാന്തം കൂടിടാതെ.

ഇനിയുമീ യൗവനം മിച്ചമു ണ്ടാകുകിൽ കണ്ടുമുട്ടാം നമുക്കൊന്നു കൂടി .


(ഈ തീരം ഇനിയു മണയുമോ )

 
 
 

Recent Posts

See All
ഇനിയുമായിട്ടില്ല.

ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു...

 
 
 
തണലിനായ് ...

തുറന്നിട്ട വാതിലിലേക്ക് അനായാസമായി ഞാൻ ഓടിക്കയറി .... ഒന്നു തിരികെപ്പ്പോലും നോക്കാതെ അതി വേഗത്തിൽ ഞാൻ മുന്നോട്ടു പാഞ്ഞു ... പിന്നിട്ട...

 
 
 
തുടക്കം പിഴച്ചവന്...

തുടക്കം എവിടെയായിരുന്നു എന്ന് ഒരു ഓർമയുമില്ല ... എന്നാൽ തുടക്കം വളരെ മോശമായിരുന്നു എന്ന് തോന്നി... ഓരോ രാത്രികളിലും ഉറങ്ങുന്നതിന് മുൻപേ...

 
 
 

Comments


bottom of page