top of page

തുടക്കം പിഴച്ചവന്...

  • Writer: Muneer Rahman
    Muneer Rahman
  • Oct 12, 2022
  • 1 min read

തുടക്കം എവിടെയായിരുന്നു എന്ന് ഒരു ഓർമയുമില്ല ...

എന്നാൽ തുടക്കം വളരെ മോശമായിരുന്നു എന്ന് തോന്നി...

ഓരോ രാത്രികളിലും ഉറങ്ങുന്നതിന് മുൻപേ കുറേ നേരം ശ്വാസം അടക്കി പിടിച്ചു ചിന്തിക്കും..

പിന്നിട്ടനാൾവഴികളിലെ ഏറ്റ കുറച്ചിലുകൾ ...

എല്ലാം കുറവുകൾ മാത്രം ...

അറിയാതെ നിദ്ര പുല്കുന്നതിനു മുൻപ് കുറേ തീരുമാനങ്ങൾ

കുറേയേറെ ധൃഡനിശ്ചയങ്ങൾ..

നീണ്ട നിദ്രക്ക്‌ ശേഷം...അതിരാവിലെ ധ്രിതിയിൽ വീണ്ടും മിഥ്യകൾ കൊണ്ടു മുഖം പൊത്തിയ ലോകത്തിൻറെ നെറുകയിലേക്ക് അതി ശീക്രം ഓടി കയറുന്നു ..

നിദ്രക്കു മുൻപ് മനസിലേറ്റിയ തീരുമാനങ്ങൾ ഈ ബഹളങ്ങൾക്കിടയിൽ എപ്പോഴോ മനസിൽ ഓടിയെത്തി ..

അപ്പോഴേക്കും ഇരുട്ടു മൂടി വീണ്ടും നിദ്രക്കുള്ള സമയം ആഗധമായി കഴിഞ്ഞിരുന്നു..

നിദ്ര പുല്കുന്നതിനു മുൻപ് ഒന്നു കൂടി ഓർത്തു നോക്കിയപ്പോ മനസിലായി...തുടക്കം മോശമായവന്റെ തീരുമാനങ്ങൾക്ക് എന്തു വില എന്ന് ..

....മുനീർ റഹുമാൻ ..

 
 
 

Recent Posts

See All
ഇനിയുമായിട്ടില്ല.

ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു...

 
 
 
തണലിനായ് ...

തുറന്നിട്ട വാതിലിലേക്ക് അനായാസമായി ഞാൻ ഓടിക്കയറി .... ഒന്നു തിരികെപ്പ്പോലും നോക്കാതെ അതി വേഗത്തിൽ ഞാൻ മുന്നോട്ടു പാഞ്ഞു ... പിന്നിട്ട...

 
 
 

Comments


bottom of page