top of page

നീ അറിയുന്നുവോ

  • Writer: Muneer Rahman
    Muneer Rahman
  • Oct 12, 2022
  • 1 min read

അറിയുവാനുകുമോ എന്നിലെ ഗദ്ഗദം...

അവളുടെ ഓർമ്മകൾ ഉണരുമീ ഗദ്ഗദം....

ഈ നിലാ രാത്രിയിൽ നിദ്ര തൻ യാമമിൽ

മനസിലെ ഓർമ്മകൾ ഉണർന്നുവോ കവിതയായ്...

(അറിയുവാനാകുമോ)

ഈ നിശാ യാമമിൽ മൂളിവന്ന തെന്നലേ ..

ചെല്ലുമോ അവളുടെ നെഞ്ചിലേക്കെൻ ഓർമ്മയായ്..

ചെന്നു നീ ഉണർത്തുമോ അവളിലെ ഓർമ്മകൾ..

ഇന്നു ഞാൻ ഏകനായ് ചൊല്ലുമെൻ നോവുകൾ...

(അറിയുവാനാകുമോ)

അല്ലയോ തെന്നലേ...ഇന്നു നീ എത്തുമ്പോൾ..

അവളിലെ നിദ്രയെ തെല്ലുമേ ഉണർത്താതെ..

തഴുകി നീ പോരുമോ എന്റെയീ ദൂതനായ്....

ആ തഴുകലിൻ തൂവലിൻ സ്പർഷമേകു മവളിലായി

എന്നിലെ സ്നേഹത്തിൻ വറ്റിടാത്ത നിസ്വനം...

(അറിയുവാനാകുമോ)

അതു മതീ ഇന്നിനീ...രാത്രിയിൽ നിദ്ര മേകുവാൻ...

എന്നിലെ തേങ്ങലിൻ തീയിലായ് കുളിരേകുവാൻ..

ഒന്നുമേ വേണ്ടിനി ..ഓർമ്മകൾ മാത്രമായ്--

ഇന്നിനീ ഞാനിനീ നിദ്രയിൽ പൂകുമേ......

(അറിയുവാനാകുമോ)

മറന്നിടാത്ത ഓർമ്മകൾ തന്നു നീ മാഞ്ഞുവോ...

പെൺകിളീ യാമിനീ മാൻമിഴീ സുന്ദരീ..

എന്നിലെ കവിതകൾ മാഞ്ഞിടാതെ നിന്നിടും

ഈ ജീവ ശ്വാസം നിലച്ചിടും നാൾവരെ..

ഈ....ജീവ...ശ്വാസം...നിലച്ചിടും....നാൾവരെ.........

(അറിയുവാനാകുമോ)

.... മുനീർ റഹുമാൻ....

 
 
 

Recent Posts

See All
ഇനിയുമായിട്ടില്ല.

ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു...

 
 
 
തണലിനായ് ...

തുറന്നിട്ട വാതിലിലേക്ക് അനായാസമായി ഞാൻ ഓടിക്കയറി .... ഒന്നു തിരികെപ്പ്പോലും നോക്കാതെ അതി വേഗത്തിൽ ഞാൻ മുന്നോട്ടു പാഞ്ഞു ... പിന്നിട്ട...

 
 
 

Comments


bottom of page