നിന്നിലെ ഗന്ധം
- Muneer Rahman
- Oct 12, 2022
- 1 min read
നീയുമായി പങ്കിട്ട ഓരോ നിമിഷങ്ങളും മറക്കാനാവില്ല എന്നു നിന്റെ ശൂന്യത ഒരിക്കൽ കൂടി മനസ്സിലാക്കി തരുന്നു ....
നിന്നിൽ നിന്നും നിർഗ്ഗമിക്കുന്ന ആ ചുടു നിശ്വാസത്തിനു കുങ്കുമപ്പൂവിന്റെയോ..നീര്മാതളത്തിന്റെയോ ഗന്ധം ഉണ്ടായിരുന്നു ...നിന്റെ വേർപാട് അനുഭവിക്കുന്ന ഓരോ നിമിഷങ്ങളിലും ആ ഗന്ധം എന്നിലേക്ക് ഞാൻ അറിയാതെ ഓരോ മണൽക്കാറ്റിലും....ഓരോ നിശ്വാസത്തിലും ഇടവിട്ടു വീശി അടിക്കുന്നുണ്ടായിരുന്നു....നിന്നിലെ ആ ഗന്ധം എന്നും നിനക്കു മാത്രം കൈമുതലായുള്ളതും നിന്നിൽ നിന്നും മാത്രം അനുഭവിക്കാൻ കഴിയുന്നതുമായ..അനിർവചനീയവും....അവർണ്ണനീയവുമായ ഒരു സത്യമായിരുന്നു എന്നു ഞാൻ മനസിലാക്കുന്നു ...സംവത്സരങ്ങളോളം ആ ഗന്ധം എന്നിൽ മാത്രം നിറഞ്ഞു നിന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു..നിന്റെ ശൂന്യത..അതിന്റെ അളവ്..ഈ മണൽപ്പരപ്പിന്റെ ചൂടിനേക്കാൾ കാടിന്യമായി എനിക്ക് അനുഭവപ്പെടുന്നു ..നീ പിരിയുന്ന അവസാന നാളിനെയോർത്തു എനിക്ക് ആവലാതിയായി ...
ഇനി എത്ര നാൾ നിന്റെ ശൂന്യതയിൽ വേവുന്ന മനസും നിർവികാരമായ ഹൃദയവുമായി ...ഒന്നുറക്കെ കരയാനാവാതെ ഉള്ളു തേങ്ങുമെന്ന് എനിക്കറിയില്ല.....ഒരു നോക്ക് നിന്നെ കാണാൻ ഞാൻ ഒരുപാടൊരുപാട് ആശിക്കുന്നു...
ഈ വികാരതയിൽ എന്റെ മിഴികൾ നിന്റെ വരവിനായി വിതൂരതയിലേക്ക് ഉറ്റുനോക്കുന്നു..നിന്റെ നാദം കേൾക്കാൻ എന്റെ കാതുകളും ..നിന്റെ ഗന്ധം നുകരാൻ എന്റെ നാസാഗഹ്‌വരങ്ങളും ..നിന്റെ സ്പർശനമേക്കാൻ എന്റെ ഉടലും ...ഒരു പാട് കൊതിക്കുന്നു ...എന്തായിരുന്നു നീ എന്നിൽ ഉണ്ടാക്കിയ മാറ്റമെന്ന് എനിക്കറിയില്ല......
. ഒരുപാട് സന്തോഷങ്ങൾ എനിക്ക് എകുവാൻ മനസിനെ ഉത്സാഹ ഭരിത മാക്കുവാൻ ഒരായിരം അവസരങ്ങൾ ഉണ്ടെങ്കിലും...മരണ വേദനയോടെ ഞാൻ നിന്റെ സാമിപ്യം ഒരുപാട് ആഗ്രഹിക്കുന്നു ...മറ്റെന്തിനേക്കാളും..........
കാലം മാറ്റാത്ത... മായ്ക്കാത്ത മുറിവില്ലന്നു സഹപാഠികൾ പറഞ്ഞപ്പോഴും....കാലം ഇതുപോലുള്ള സത്യങ്ങൾക്കു ഒരുപാട് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നു അറിയാമെങ്കിലും .. നിനക്കു തുല്യം നീ മാത്രമായിരുന്നു എന്നും നിനക്ക് പകരമായി ഒരു ശക്തിയില്ലന്നും ഞാൻ ഇപ്പോൾ മനസിലാക്കുന്നു.....
നിന്റെ ശൂന്യതയിൽ നിന്നും എനിക്ക് നേടാൻ ആയതു .....അഗ്നിവമിക്കുന്ന ഒരു ദണ്ഡിനാൽ പ്രഹരമേറ്റു മുറിവേറ്റ ഒരു ഹൃദയം മാത്രമാണ്...
ഈ അസഹനീയമായ വേദനയോടെ നിന്റെ വരവിനായി ഒരു വേഴാമ്പലിനെപ്പോലെ ഞാൻ കാത്തിരിക്കുന്നു ... നീ എന്നിൽ നിന്നും വിട്ടു നിൽക്കുന്ന ഓരോ നിമിഷങ്ങളും മുന്നോട്ടു തള്ളി നീക്കാനാകാത്ത വൻ മതിലുകൾ കണക്കെ എനിക്കുളവാകുന്നു ..
നിന്റെ വരവിനായി ഇനി എത്ര ദശലക്ഷ കണക്കിന് നിമിഷങ്ങൾ ഉണ്ടെന്നറിയില്ല .. ഒന്നുമാത്രം ... എനിക്കറിയാം ......നിന്റെ ശൂന്യത....മരണതുല്യം തന്നെയാണ് ......
മുനീർ റഹ്‌മാൻ.....

Comments