നീയില്ലെങ്കിൽ ഇനി ഞാൻ എന്ത്
- Muneer Rahman
- Oct 12, 2022
- 1 min read
നീ എന്നും എന്റെ ഹൃദയ ശ്വാസം നിലക്കും വരെ എന്നോടൊപ്പം ഉണ്ടാകും എന്റെ കരം പിടിച്ചു..അതുറപ്പാണ് ..
ഒരിക്കലും നഷ്ടപ്പെടാതെ ആ ചിരി എന്നോടൊപ്പം ഉണ്ടാകും ഉറപ്പ് ...
അവൾ ഇല്ലെങ്കിൽ ആ സ്നേഹമില്ലെങ്കിൽ ...ഈ ജീവിതത്തിൽ എന്തെല്ലാം ലഭിച്ചാലും....അത് ..നിറം മങ്ങിയ ചായ കൂട്ടുകളാൽ കറുത്ത പ്രതലത്തിൽ വരച്ചു തീർത്ത ഒരു ചിത്രം പോലെ.....
.വിഷാദത്തിന്റെയും ഏകാന്തതയുടെയും കണ്ണീർ കണങ്ങൾ ഇടതോരാതെ ഇറ്റിറ്റു വീഴുന്ന മെഴുകു തിരി പോലെ.......
ജീവിതാവസാനം വരെ ചേതനയറ്റു വാടിത്തളർന്നു പോകുന്ന തൊട്ടാൽ വാടി ചെടി പോലെ...
എന്തിനോ വേണ്ടി പ്രഭാതത്തിൽ ഉറക്കചെവിടോടെ എഴുന്നേറ്റു പ്രതോഷം വരെ നോവുകൾ കടിച്ചമർത്തി വെളിച്ചമേകി മായുന്ന സൂര്യനെപ്പോലെ...
ഹൃത്തടം നുറുങ്ങുന്ന വേദന കടിച്ചമർത്തി..
പ്രാരാബ്ധ ഭാണ്ഡമേറി കലുഷിതമായ മനസ്സാൽ ഒന്നിനുമാകാതെ ഒരു കോപ്പും ചെയ്യാനാകാതെ.....മരവിച്ച മാംസ കഷ്ണം പോലെ ഒരു ശീതീകരിച്ച മനുഷ്യ നിർമിത കൂടാരത്തിൽ......പണത്തിനായി മർക്കട വേഷം തിമിർത്താടി കാണികളെ ചിരിപ്പിക്കുന്ന മനുഷ്യ മൃഗത്തെ പോലെയാകും ഞാൻ ....നീയില്ലെങ്കിൽ ഇനി ഞാൻ എന്ത് എന്ന ചോദ്യത്തിന് അർത്ഥമില്ല സഖേ....
.....മുനീർ റഹ്‌മാൻ....

Comments