നല്ലൊരു മരണത്തിനായി...
- Muneer Rahman
- Oct 12, 2022
- 1 min read
ഉടുവിൽ നാമെത്തിചെരുന്ന ആ സത്യത്തിലേക്ക് എത്ര ദൂരം ബാക്കിയുണ്ട് എന്ന് ഏതു കോലിനാൽ അളക്കുവാൻ സാധിക്കും ...
എന്നാണ് അത് സംഭവിക്കുക എന്ന് ഏതു മനുഷ്യ ജ്യോത്സ്യനു പ്രവച്ചിക്കുവനാകും...
ഒന്ന് മാത്രം നമ്മുക്ക് അറിയാം നമ്മുക്ക് ഒരു അന്ത്യം ഉണ്ട് ...
ഒരിക്കലും തിരിച്ചു വരാൻ ആകാത്ത ഒരു യാത്ര ...
അവസാന യാത്ര ..ഹൃദയ താളങ്ങൾ ഒരിക്കൽ കൂടി മിടിക്കാത്ത...ഒരു തണുത്തു മരവിച്ച മാംസ കഷണമായി കിടക്കുമ്പോൾ ..അവസാനമായി തന്റെ പ്രിയതമ ഒരു ചുംബനമേകുമ്പോൾ ...അവളുടെ കൂന്തലിനേ ഒന്നു തഴുകാൻ...
അവളെ മാറോടു ചേർത്ത് അണക്കാൻ...
അവളെ ഇറുക്കി പുണരുവാൻ....കഴിയാത്ത..ഒരുനിശ്ചല....
നിർവികാര....അപ്രതീക്ഷിത..അപ്രഖ്യാപിത ..
മരണം...
ഇന്ന് ഞാൻ പ്രതീക്ഷിന്നു നാളെയാണോ എന്ന് എന്നാൽ നാളെ ഞാൻ കരുതുന്നു അത്..അത് വരും നാളെയാണെന്നു....
എന്നാൽ ഇന്നലെ അത് സംഭവിക്കാഞ്ഞതിൽ ഞാൻ ചെറുതായൊന്നു ദീർഖനിശ്വസിച്ചു ..
എന്നാൽ..
മരണം സംഭവിക്കാത്ത ഇന്നലയിൽ ചെയ്യാൻ കഴിയാഞ്ഞതു..നല്ലൊരു മരണത്തിനായി ഇന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല...
..മുനീർ റഹുമാൻ ...

Comments