top of page

പ്രവാസബലി

  • Writer: Muneer Rahman
    Muneer Rahman
  • Oct 12, 2022
  • 1 min read

ദുരിദങ്ങളുടെ വാമനനാൽ പ്രവാസ മാകുന്ന പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തപ്പെട്ട മഹാബലിയാം പ്രവാസികൾ ........


പുലികളിയുടെയും പൂക്കളങ്ങളുടെയും അലങ്കാര ഭംഗിയാൽ... വള്ളംകളിയുടെയും

വടം വലിയുടെയും അകമ്പടിയോടെ....ഓണത്തല്ലും ഓണത്തപ്പനുമായി...ഓണക്കോടിയുടുത്തു ഓണസദ്യക്കായി ... ഒരു ഓണ നാളുകൂടി....

മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഓണക്കളിയും ഓണ സദ്യയും നമ്മുക്ക് അന്യമായിട്ട് എത്രയോ നാളുകൾ ....ദുരിതങ്ങളുടെ ഭാണ്ഡമേറിയ വാമനനാൽ പാതാളമാകുന്ന പ്രവാസത്തിലേക്ക് ചവിട്ടി താഴ്‌ത്തപ്പെട്ട പ്രവാസബലിയായ നമ്മൾ ...നമ്മുടെ പ്രജാ കുടുംബത്തെ ക്കാണാൻ വർഷമൊരിക്കലെങ്കിലും എത്തണമെന്നു കരുതും...അത് പലപ്പോഴും സാധിക്കാറില്ലെങ്കിൽ പോലും നമ്മുടെ കൂട്ടുകാരുടെയും കുടുംബത്തിന്റെയും ആഘോഷങ്ങളും സന്തോഷവും സോഷ്യൽ മീഡിയ യിലൂടെ കണ്ടു മനം കുളിരുന്നു ..അത്ത ചമയവും ഉത്രാട പാച്ചിലും ..ഓണ സദ്യയുമെല്ലാം നമ്മുക്ക് അന്യമായിട്ട് ഏറെ ആയെങ്കിലും മനസിൽ നിറയെ ഒരു പിടി ആഗ്രഹങ്ങൾ കടിച്ചമർത്തി .. പ്രവാസമാകുന്ന ചൂളയിൽ അടിച്ചു പതം വരുത്തിയ ...ഇരുമ്പിനേക്കാൾ മൂർച്ചയും ചേർച്ചയുമുള്ള മനസ്സുമായി ... എപ്പോഴും ചിരിനിറഞ്ഞു നിൽക്കുന്ന പ്രസന്ന വദനവുമായി നമ്മൾ യാത്ര തുടർന്നേ മതിയാകൂ ...ഇനിയും തീർക്കാൻ കഴിയാത്ത ഒരു പാടു പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും...ഒരു പാടൊരുപാട് ആഗ്രഹ സാക്ഷാത്ക്കാരത്തിനും ....

(ഓണത്തപ്പാ.... കുടവയറാ ...നിന്നെ പിന്നെ കണ്ടോളാം ....)

..... മുനീർ റഹ്‌മാൻ....

 
 
 

Recent Posts

See All
ഇനിയുമായിട്ടില്ല.

ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു...

 
 
 
തണലിനായ് ...

തുറന്നിട്ട വാതിലിലേക്ക് അനായാസമായി ഞാൻ ഓടിക്കയറി .... ഒന്നു തിരികെപ്പ്പോലും നോക്കാതെ അതി വേഗത്തിൽ ഞാൻ മുന്നോട്ടു പാഞ്ഞു ... പിന്നിട്ട...

 
 
 

Comments


bottom of page