പതി വ്രതം
- Muneer Rahman
- Oct 12, 2022
- 1 min read
വീണ്ടും വ്രത ശുദ്ധിയുടെ നാളുകൾ
പാപങ്ങളിൽ നിന്ന് മുക്തമായി ചെയ്തു പോയ തെറ്റുകൾക് ഉടയവനോട് പശ്ചാത്താപത്തിനായി കേഴുവാൻ വീണ്ടുമൊരു അവസരം കൂടി ....
പകൽ മുഴുവൻ അന്ന പാനീയങ്ങൾ വെടിഞ്ഞു
പ്രാർത്ഥന നിമഗ്നമാകാൻ...പാപക്കറകൾ കഴുകി കളഞ്ഞു തെറ്റുകളിലേക്ക് വീണ്ടും വഴുതി വീഴാതിരിക്കാൻ...... ഉടയവൻ കനിഞ്ഞരുളിയ പ്രാർത്ഥനയുടെ നാളുകൾ...
റമളാന്റെ നാളുകൾ ...
ചെയ്ത തെറ്റുകൾക് പാപ മോചനം ലഭിക്കുന്ന നാളുകൾ...
വീണ്ടും പാപ കറ പുരണ്ട മനസും ശരീരവും അവനിലേക്ക് പരമേല്പിച്ചു പൊറുക്കലിനായി കേണുകൊണ്ട് ..
ഭക്ഷണവും പാനീയവും വെടിഞ്ഞു ഒരു ശ്രമം കൂടി...
നല്ലൊരു വേദന ഇല്ലാത്ത മരണത്തിനായി ...
നല്ലൊരു മരണാനന്തര ജീവിതത്തിനായി ...

Comments