പഴയ ഒരു ഓർമ്മകുറിപ്പിൽ നിന്നും....
- Muneer Rahman
- Oct 12, 2022
- 1 min read
വീണ്ടും അനുഭവ സംബത്തിലേക്ക് ഒരു നാഴി കൂടി .
എന്റെ ചെയ്തികൾ അധികമായപ്പോൾ അവൾ എന്നെ ഭ്രാന്തനെന്നു വിളിച്ചു ..
എന്താണ് ഇനിയും നീ മനസിലാക്കാതെ പോകുന്നത് ...
കാലം നിനക്ക് സമ്മാനിക്കുന്ന ഈ അനുഭവങ്ങളാൽ എന്തെ നീ പാഠം ഉൾക്കൊള്ളുന്നില്ല ....
നിനക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കൂടെ ..ആരായിരുന്നു നീ എന്നും എന്താണ് നീ ഇപ്പോൾ എന്നും....
നിനക്കു വന്ന മാറ്റങ്ങൾ ..
നീയെന്ന വ്യക്തിത്വത്തെ നീ തന്നെ ഹോമിക്കുവല്ലേ...
അവസരങ്ങളെ ഒന്നുപോലും പാഴാക്കാതെ ഒരു അസ്ത്രം പോലും പാഴാക്കാതെ ആവനാഴിയിൽ നിന്നും വില്ലിലേക്ക് ഞാണൊലി മുഴക്കി നീ എയ്ത ....നീ എയ്ത അസ്ത്രങ്ങൾ നിനക്കറിയില്ലേ ....
നീ തളർന്നു പോകുന്നത് ബന്ധങ്ങൾക്കും സ്നേഹത്തിനും മുന്നിലല്ലെയ്...
ഇനിയെന്തിനു നീ വിതുമ്പണം എന്തിനു നീ തേങ്ങണം
ആവില്ല നിനക്കാവില്ല നിന്റെ സ്നേഹത്തെ ..സത്യം നിറഞ്ഞ ആ അസുലഭ വികാരത്തെ തടയിടാൻ നിനക്കാവില്ല ... പക്ഷെ അഭിനയിച്ചേ മതിയാകൂ കാരണം നിന്റെ ലക്ഷ്യങ്ങൾ ശുഭ പര്യവസായി ആകാൻ...
ഒന്നുകൂടെ ശ്രമിക്കൂ നിനക്കു മറുവാനാകും ...നിന്നെ നഷ്ടപ്പെടുത്താതെ ...നീയെന്ന ആ അനശ്വര സത്യത്തെ അളന്നെടുത്തു വേണ്ടരീതിയിൽ വിനിയോഗിക്കൂ ..കാരണം നീ എയ്‌യുന്ന അസ്ത്രങ്ങൾ ലക്ഷ്യസ്ഥാനത്തല്ലെങ്കിൽ നിനക്ക് സഹിക്കുവാനാകില്ല...
കാലം തെളിയിക്കും നിന്റെ സത്യസന്ധത ...
ഭ്രാന്താണെന്ന് ഇന്ന് ലോകം വിളിക്കുന്ന നിനെയോർത് ഭ്രാന്ത് പിടിക്കുന്ന അത്രയും സത്യസന്ധമായ സ്നേഹമാണ് നീയെന്നു കാലം തെളിയിക്കും
.....,മുനീർ റഹ്‌മാൻ ....

Comments