top of page

പഴയകാലത്തിലേക്ക് ....

  • Writer: Muneer Rahman
    Muneer Rahman
  • Oct 12, 2022
  • 1 min read

മാർഗമല്ല ലക്ഷ്യങ്ങളാണ് പ്രധാനം എന്ന കാഴ്ചപ്പാടുമായി ജീവിത യാത്ര തുടരുകയാണ് ഞാൻ...

എന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി എന്റെ മാർഗ മദ്ധ്യേ വന്ന പല തടസങ്ങളും നിഷ്പ്രയാസം മാറ്റി അതിവേഗം ലക്ഷ്യ പൂർത്തീകരണത്തിനു സാധിച്ചിട്ടുണ്ട്....

എന്റെ ലക്ഷ്യങ്ങളെല്ലാം സതുദ്ധേശത്തോടെ ആയിരുന്നു എന്നാണ് എന്റെ വാദം...

എന്റെ ലക്ഷ്യ പൂർത്തീകരണത്തിൽ എനിക്ക് ലഭിക്കുന്ന ആത്മ സംതൃപ്തി ഹിമാലയം കീഴടക്കിയ റെന്സിങ്ങിണോ ഹിലാരിക്കോ കിട്ടിയിട്ടുണ്ടോ എന്നെനിക്കറിയില്ല ...

എന്നാൽ എന്റെ ആത്മ സംതൃപ്തിയിൽ എന്റെ മനസുപോലെ തന്നെ സംതൃപ്തിയും ഉള്ള ഒരു പാട് പേരുണ്ടായിരുന്നു ...

അതിൽ ഭൂരിഭാഗവും എന്റെ ഉയർച്ചയിൽ സന്തോഷിക്കുന്നതോടൊപ്പം സന്താപിക്കുന്നും ഉണ്ടായിരുന്നു....

ഞാൻ എന്ന കളിതമാഷക്കരനെയും അവരിൽ ഒരാളായി കൂടെ നിന്ന് അവരുടെ വിഷമങ്ങളെ ശാന്തമാക്കിയിരുന്ന ആ പഴയ കൂട്ടുകാരനെ കുടുംബ സുഹൃത്തിനെ നഷ്ട്ടപെട്ടതിലുള്ള ഖേതമായിരുന്നു ആ സന്താപത്തിന്റെ കാരണം....

ഇനിയും അവരുടെ ഇടയിലേക്ക് തിരികെ പോകണം എന്ന് എന്റെ മനസ് എന്നോട് ആവർത്തിച്ചു ഉരവിടുന്നു....

ലക്ഷ്യങ്ങളുടെ പൂര്തീകരണത്തിലുണ്ടായ ചട്ടക്കൂടുകളുടെ ബാധ്യത കെട്ടു പിണഞ്ഞു കിടക്കുന്ന എന്റെ ജീവിതം ഇനി എത്ര നാൾ കൂടി ഉണ്ടാകുമെന്ന് ഉറപ്പില്ല....

എല്ലാം സർവശക്തനിൽ ഏൽപ്പിച്ചു ഒരുനാൾ അന്ധ്യ യാത്രക്ക് തയ്യാറായെ പറ്റുള്ളൂ ....

അതിനു മുമ്പ് എനിക്ക് ഒന്ന് തിരികെ പോകണം എന്റെ ആ പഴയകാലത്തിലേക്ക് എന്നിട്ട് എനിക്ക് ഒന്ന് മനസ് കുളിർക്കെ ഉറക്കെ ഉറക്കെ കരയണം ....

.....മുനീർ റഹുമാൻ...

 
 
 

Recent Posts

See All
ഇനിയുമായിട്ടില്ല.

ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു...

 
 
 
തണലിനായ് ...

തുറന്നിട്ട വാതിലിലേക്ക് അനായാസമായി ഞാൻ ഓടിക്കയറി .... ഒന്നു തിരികെപ്പ്പോലും നോക്കാതെ അതി വേഗത്തിൽ ഞാൻ മുന്നോട്ടു പാഞ്ഞു ... പിന്നിട്ട...

 
 
 

Comments


bottom of page